ബിജെപി യോഗത്തില്‍ പങ്കെടുക്കാതെ മുകുല്‍ റോയ്; തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം

നാഷണല്‍ ഡസ്ക്
Wednesday, June 9, 2021

കൊല്‍ക്കത്ത: ബിജെപി യോഗത്തില്‍ പങ്കെടുക്കാതെ മുകുല്‍ റോയ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നാണ് വൈസ് പ്രസിഡന്റായ മുകുല്‍ റോയ് വിട്ടുനിന്നത്. ഇതോടെ മുകുല്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹവും ശക്തമായി.

യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ മകന്‍ ശുഭ്രാന്‍ഷു തയ്യാറായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

×