Advertisment

ശബ്ദരേഖ കേരളപൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി ഇറക്കിയ ഒരു രാഷ്ട്രീയ നാടകമാണിത്; മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടിയാണിതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം: സ്വപ്നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്ത നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Advertisment

publive-image

കേരളപൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി ഇറക്കിയ ഒരു രാഷ്ട്രീയ നാടകമാണിത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കുറ്റവാളിയാണ് സ്വപ്ന. ഇവര്‍ പുറത്തേക്ക് പോകുമ്പോഴാണ് ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെങ്കില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്.

ഈ ശബ്ദരേഖ യാഥാര്‍ഥ്യമാണോ, എവിടെ നിന്നാണ് മാധ്യമസുഹൃത്തുക്കള്‍ക്ക് കിട്ടിയത് എന്ന വെളിപ്പെടുത്തണം. കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullapally response
Advertisment