Advertisment

വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്തായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

വിദ്യാഭ്യാസവകുപ്പ് ഒരു ഈജിയന്‍ തൊഴുത്തായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Advertisment

publive-image

വിദ്യാഭ്യാസത്തിന്റെ മഹത്വം ഇടതുസര്‍ക്കാര്‍ തകര്‍ത്തു. പ്രീ പ്രൈമറി മുതല്‍ പ്ലസ് ടുവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നടത്തുന്ന വിദ്യാഭ്യാസ പരിഷ്‌കരണത്തിന് മുന്നോടിയായി ഉത്തരവാദത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടേയോ വിദ്യാഭ്യാസ വിദഗ്ദ്ധരുടേയോ വിദ്യാര്‍ത്ഥി,അധ്യാപക സംഘടനകളുടേയോ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനോ അഭിപ്രായങ്ങള്‍ ആരായാനോ സര്‍ക്കാര്‍ ശ്രമിച്ചില്ല.

സുതാര്യവും ആരോഗ്യപരമായ ഒരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരിക്കലും വിദ്യാഭ്യാസ രംഗത്ത് സമത്വമുണ്ടാക്കില്ല.അത് അധ്യാപകരെ രണ്ടു തട്ടിലാക്കി.ചരിത്രത്തിലാദ്യമായി രണ്ടു മന്ത്രിമാരാണ് വിദ്യാഭ്യാസ വകുപ്പിന്. എന്നാല്‍ മന്ത്രിമാര്‍ തമ്മില്‍ ഒരു ഏകോപനവുമില്ലെന്നും കോറോണക്കാലത്ത് മന്ത്രിമാര്‍ എങ്ങോട്ട് പോയെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്താനുള്ള കാര്യമായ ഒരു ശുപാര്‍ശയും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്തില്ല.ഒരു സ്‌കൂളില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവുകയാണ്.

വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും വിദ്യാര്‍ത്ഥി അദ്ധ്യാപക അനുപാതത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പഠിപ്പിക്കുന്ന 99 ശതമാനം അദ്ധ്യാപകരെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ പരിഷ്‌കാരം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.അതുകൊണ്ട് എത്രയും വേഗം റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വിദ്യാഭ്യാസ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കോത്താരി ഉള്‍പ്പെടെ നിരവധി കമ്മീഷനുകള്‍ക്ക് രൂപം കൊടുത്ത സര്‍ക്കാരാണ് കോണ്‍ഗ്രസിന്റെത്. പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലവരെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട കാതലായമാറ്റങ്ങളാണ് കമ്മീഷനുകളുടെ ശുപാര്‍ശികളിലെല്ലാം അടങ്ങിയിട്ടുള്ളത്.

ഏറ്റവും ഒടുവില്‍ 1986 ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന നവവിദ്യാഭ്യാസ പദ്ധതി സാര്‍വത്രികവും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തിയതാണ്.വിദ്യാഭ്യാസം അവകാശമാക്കാനുള്ള തീരുമാനം എടുത്തതും ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇതെല്ലാം വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് നടപ്പിലാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജൂനിയര്‍ അധ്യാപകരെ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ സീനിയറായി ഉയര്‍ത്തണം. കൂടാതെ 6 വര്‍ഷമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുണ്ട്. ഇത് ക്രൂരതയാണ്. എത്രയും വേഗം ഇവര്‍ക്ക് ശമ്പളം നല്‍കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullapally statement about education
Advertisment