Advertisment

മുല്ലപ്പെരിയാന്‍ അണക്കെട്ട്: 9 വര്‍ഷം കേസ് നടത്തി: കേരളം ചെലവാക്കിയത് അഞ്ചര കോടിരൂപ: വക്കീല്‍ ഫീസ് മാത്രം 4 കോടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തമിഴ്‌നാടിനെതിരെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താന്‍ കേരളസര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷം ചിലവഴിച്ചത് അഞ്ചരക്കോടിയിലധികം രൂപ.

Advertisment

അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നടത്താനും മറ്റ് അനുബന്ധ ചിലവുകള്‍ക്കുമായി 2009 മുതല്‍ 2018 സെപ്റ്റംബര്‍ വരെ ചിലവഴിച്ച തുകയുടെ കണക്കാണ് പുറത്തുവന്നത്.

publive-image

കേസിനായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കുള്ള ഫീസിനത്തിലും, യാത്രാ ചിലവിനായും മറ്റും 2009 മുതല്‍ 2018 വരെ ചെലവഴിച്ച തുകയുടെ കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിരിക്കുന്നത്.

ആകെ ചിലവിട്ടത് 5,65,42,049 രൂപ. വക്കീല്‍ ഫീസിനത്തില്‍ മാത്രം ഖജനാവില്‍ നിന്നും പൊടിച്ചത് 4,31,60753 രൂപ.

ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ്. എന്‍. സാല്വേപ. 1,82,71,350 രൂപ. രണ്ടേമുക്കാല്‍ ലക്ഷം മുതല്‍ 92 ലക്ഷം വരെ കേസില്‍ ഹാജരായ മറ്റ് 8 അഭിഭാഷകരും കൈപ്പറ്റി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട യാത്രാ ചിലവിനത്തില്‍ 56,55,057 രൂപ ചിലവഴിച്ചു.

ഈ കാലയളവില്‍ ഉന്നതാധികാരസമിതിയുടെ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിന് 58,34,739 രൂപയും മറ്റ് ചിലവുകള്‍ക്കായി 16,41,500 രൂപയും ചിലവഴിച്ചു. കുടിശികയിനത്തില്‍ അഭിഭാഷകര്‍ക്ക് പണമൊന്നും ബാക്കിനല്‍കാനില്ലെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി.

Advertisment