മുല്ലപ്പൂ വിപ്ലവം ഫെബ്രുവരി 15ന് തീയറ്ററുകളിലേക്ക്

ഫിലിം ഡസ്ക്
Sunday, February 10, 2019

കൊച്ചി:അന്‍സിന്‍, ജയകൃഷ്ണന്‍,അഞ്ജന,കല്യാണി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിക്ക്ള്‍സണ്‍ പൗലോസ് സംവിധാനം ചെയ്യുന്ന മുല്ലപ്പൂ വിപ്ലവം ഫെബ്രുവരി 15 ന് പ്രദര്‍ശനത്തിനെത്തും. ബാബു സ്വാമി, സുരേഷ് ബാബു, മോഹന്‍ മണലില്‍, ഡോ. റോഷി, അനീഷ് കുമാര്‍ പറമ്പത്ത്, ബാബുരാജ് ,സോന കല്യാണി, ഡോ. സ്വപ്‌നാബാബുരാജ്, ദിവ്യായശോധരന്‍,ശ്വേത രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ലെജന്റ് ഫിലിംസിന്റെ ബാനറില്‍ ബാബുരാജ്, എം.സി. അനീഷ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെഫല്‍ റെമീസ് നിര്‍വഹിക്കുന്നു.അനില്‍ ചന്ദ്രശേഖരന്‍, നിക്ക്ള്‍സണ്‍ പൗലോസ് എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. കെ. വി. ശബരി മണി, വിജയന്‍ മീമോസ എന്നിവരുടെ വരികള്‍ക്ക് അനില്‍ കുമാര്‍ ചൂലൂര്‍ സംഗീതം നല്‍കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, കല: അഷറഫ് കാലിക്കറ്റ്.

×