Advertisment

ബിജെപിയുമായി വേദി പങ്കിട്ടു. മുന്‍ ദേവസ്വം പ്രസിഡന്റിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി മുല്ലപ്പള്ളിയുടെ നീക്കം

New Update

publive-image

ന്യൂ​ഡ​ൽ​ഹി: ബിജെപിയുമായി വേദി പങ്കിട്ട കോണ്‍ഗ്രസ് നേതാവിന് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്പെന്‍ഷന്‍. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തതിന്റെ പേരില്‍ കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ജി. ​രാ​മ​ൻ നാ​യ​രെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ട് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തത് .

പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ പേ​രി​ല്‍. എ​ഐ​സി​സി​യാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി എ​ടു​ത്ത​ത്. സംഭവം ഉടന്‍ തന്നെ ഫാക്സ് സന്ദേശം വഴി മുല്ലപ്പള്ളി രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടന്‍ നടപടി ഉണ്ടാകുകയും ചെയ്തു .

kpcc
Advertisment