Advertisment

ഉപതിരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നു; വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പെട്ടിരുന്നെന്ന് മുല്ലപ്പള്ളി

New Update

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പെട്ടിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതിരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment

publive-image

യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായത്. അന്വേഷണം നടത്തിയ ഡി.സി.സി, പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും വീഴ്ചയുടെ ആഴം അതിലും കൂടുതലാണെന്നാണ് കെ.പി.സി.സിയുടെ നിഗമനം.

2016 ല്‍ കെ മുരളീധരന്‍ 51000 വോട്ട് നേടിയ സ്ഥാനത്ത് ഉപതിരഞ്ഞെടുപ്പില്‍ 40000 വോട്ടേ കോണ്‍ഗ്രസിന് നേടാനായിരുന്നുള്ളു. നേമത്തെ കെ മുരളീധരന്‍ ജയിക്കുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തലെന്നും മുല്ലപ്പള്ളി. മഞ്ചേശ്വരത്തിന്റ കാര്യത്തില്‍ ഇനി അഭിപ്രായം പറയാനില്ല.

 

mullappally ramachandran Mullappally ramachandran speaks
Advertisment