Advertisment

പാര്‍ട്ടി ചിഹ്നം വെറുക്കപ്പെട്ട ചിഹ്നമായി മാറിയതാണ് സിപിഎം നേരിടുന്ന വെല്ലുവിളി : മുല്ലപ്പള്ളി

New Update

publive-image

Advertisment

തൊടുപുഴ: എല്ലവരിലും വിവേചനം കാണിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം സ്വത്വ പ്രതിസന്ധി നേരിടുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തൊടുപുഴ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 35 വാര്‍ഡില്‍ 1 വാര്‍ഡില്‍ മാത്രമാണ് പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ സിപിഎം മല്‍സരിക്കുന്നത്. ഇതിലൂടെ അവരുടെ സ്വത്വ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലും, തൃപുരയിലും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിതിയെന്താണ്. ഭാരത്തിലെ ഏക തുരുത്തായ കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ സിപിഎം ഉള്ളത്.

കിഫ്ബിയില്‍ കേന്ദ്ര ഏജന്‍സികള്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. കെഎസ് എഫ് ഇ യിലെ ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ ദുഖിതരാണ്. പ്രളയവും കോവിഡ് മൂലവും വില തകര്‍ച്ച മൂലവും കടക്കെണിയിലാണ്. ഋണബാധ്യതയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുവേണ്ടി ചെറുവിരല്‍ അനക്കുന്നില്ലെന്ന് അദ്ദേം കുറ്റപ്പെടുത്തി. കര്‍ഷകരോട് വോട്ട് ചോദിക്കാന്‍ ഇടതു പാര്‍ട്ടികള്‍ക്ക് അര്‍ഹതയില്ല.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റബ്ബര്‍ വില സ്ഥിരതാ ഫണ്ടിനായി 500 കോടി രൂപ ചെലവാക്കിയിരുന്നു. 150 രൂപ തറവില പ്രഖ്യാപിച്ചത് യുഡിഎഫാണ്. പെട്ടിമുടിയിലെ ദുരിത ബാധിതരായ എല്ലവര്‍ക്കും വീടും സ്ഥലവും ഉചിതമായ നഷ്ടപരിഹാരവും നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും മുല്ലപ്പിള്ളി പറഞ്ഞു.

പാര്‍ട്ടി ചിഹ്നം വെറുക്കപ്പെട്ട ചിഹ്നമായി മാറിയതാണ് സി.പി.എം.നേരിടുന്ന വെല്ലുവിളിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെഎസ്എഫ് ഇയുടെ ശാഖകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന വിജിലന്‍സ് റെയ്ഡ് ധനകാര്യ മന്ത്രിയെ ലക്ഷ്യം വെച്ചാണെന്നും കെഎസ്എഫ് ഇയിലെ പണം അനധികൃതമായി കിഫ് ബിയില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി പച്ചതൊടില്ലെന്നും മുല്ലപ്പിള്ളി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം എന്‍ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതം ആശംസിച്ചു.

മീറ്റ് ദ പ്രസ് പരിപാടിയില്‍ കെപിസിസി പ്രസിഡന്റിനൊപ്പം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, റോയി കെ പൗലോസ്, മാത്യു കുഴന്‍നാടന്‍. അഡ്വ. എസ് അശോകന്‍, ജാഫര്‍ഖാന്‍ മുഹമ്മദ് തുടങ്ങിയവര്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു.

mullappally ramachandran
Advertisment