Advertisment

രമേശ് ചെന്നിത്തല തുറന്നു കാട്ടിയ അഴിമതികളെല്ലാം ശരിയാണെന്ന് തെളിഞ്ഞു: മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളോടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയാണ് ഈ സത്യാഗ്രഹമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ്മു ല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

പിണറായി സര്‍ക്കാരിന്റ എല്ലാ അഴിമതിയും തുറന്ന് കാട്ടിക്കൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഒന്ന് പോലും ശരിയല്ലെന്ന് പറയുവാന്‍ ഇടതു സര്‍ക്കാരിന് ഈ നിമിഷം വരെ സാധിച്ചിട്ടില്ല. വസ്തുതകള്‍ നിരത്തിയുളള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സിപിഎം കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം പരിപൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. കേരളം കണ്ട പ്രതിപക്ഷ നേതാക്കാന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് രമേശ് ചെന്നിത്തല എന്നു പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്വന്തം കാബനിറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും നടത്തിയ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വസ്തുതകള്‍ പുറത്ത് കൊണ്ടുവന്നു. കൃത്യമായ രേഖകളോടും തെളിവുകളോടുമാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.

അതുകൊണ്ടുതന്നെ അവസാനം ഒരു മറുപടിയും പറയാനി്ല്ലാതെ സര്‍ക്കാര്‍ കീടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റയംഗം എകെ ആന്റണിയും, ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഫോണില്‍ കൂടി സത്യാഗ്രഹ സമരത്തിന് ആശംസകള്‍ നേര്‍ന്നു.

mullappally ramachandran
Advertisment