Advertisment

സോളാറിലെ സിബിഐ അന്വേഷണം രാഷ്ട്രീയ അഭ്യാസം: മുല്ലപ്പള്ളി

New Update

publive-image

Advertisment

തിരുവനന്തപുരം: സോളാര്‍ വിവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വേണ്ടി സിബിഐ അന്വേഷണം ആരംഭിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ അഭ്യാസം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ് സോളാര്‍ക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. അത് കേരളീയ സമൂഹം തിരിച്ചറിയും. കേരളം ഒരുപാട് ചര്‍ച്ചചെയ്തു നിരാകരിച്ച വിഷയമാണ് സോളാര്‍ വിവാദം. ഒരു കഴമ്പുമില്ലാത്ത ആരോപണമാണിത്. സിപിഎമ്മിന് വേണ്ടി കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നതിന് തെളിവാണ് സോളാര്‍ക്കേസിലെ സിബിഐ അന്വേഷണം.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ ഇതിന് പിന്നിലുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ ദുരൂഹമരണത്തെ കുറിച്ചുള്ള സത്യാവസ്ഥ ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്ത് വിടണം. എന്‍എസ്എസിനെ വേട്ടയാടാനാണ് സിപിഎം ശ്രമിക്കുന്നത്. ഘടകകക്ഷിയായ സിപിഐയെക്കൊണ്ടുപോലും സിപിഎം എന്‍എസ്എസിനെ അധിക്ഷേപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ച് ഇടപെടുന്ന സംഘടനയല്ല എന്‍എസ്എസ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഓരോ നിലപാടിലും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആയാരാമന്‍മാരെയും ഗയാരാമന്‍മാരെയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി സിപിഎമ്മിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. മുന്‍ എന്‍സിപി നേതാക്കളായ രണ്ടു പേര്‍ കോണ്‍ഗ്രസ് വിട്ട് വീണ്ടും എന്‍സിപിയില്‍ ചേരുന്നു എന്നതിന് അപ്പുറം അതിനപ്പുറം ആ പ്രഖ്യാപനത്തെ കണേണ്ടതില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Advertisment