ഉമ്മന്‍ചാണ്ടി ആവേശം വര്‍ധിക്കും – നിലപാട് ആവര്‍ത്തിച്ച് വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, February 9, 2019

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്ന ശേഷമാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചത്.

ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ നല്ലതായിരിക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടി മത്സരരംഗത്തുണ്ടെങ്കില്‍ ആവേശം വര്‍ധിക്കും. എന്നാല്‍, മത്സരിച്ചില്ലെങ്കിലും ആവേശത്തിന് കുറവുണ്ടാകില്ല. മത്സരിക്കണമോ വേണ്ടയോ എന്നകാര്യത്തില്‍ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്- മുല്ലപ്പള്ളി വിശദീകരിച്ചു. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്ന എ.ഐ.സി.സി. തീരുമാനം സ്വാഗതാര്‍ഹമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

×