Advertisment

കര്‍ഷകദ്രോഹ നിയമം കുത്തകകളെ താലോലിക്കാന്‍: മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ കരിനിയമം നടപ്പാക്കിയതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ്‌ നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്‌. അധികാരത്തില്‍ എത്തിയത്‌ മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ്‌ മോദി സര്‍ക്കാരിന്റെത്‌.

കര്‍ഷകന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും ഈ നിയമത്തിലൂടെ നിഷേധിക്കുകയും കരാര്‍ കൃഷിയും കോര്‍പ്പറേറ്റുവത്‌കരണവും നടപ്പാക്കുകയും ചെയ്യും. സംഭരണം, താങ്ങുവില തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അസ്‌തമിക്കും.

കൃഷിഭൂമി കര്‍ഷകന്റെതല്ലാതാകും. ഐശ്വര്യത്തിന്റെ നാളുകള്‍ കര്‍ഷകന്റെ ജീവിതത്തില്‍ കൊണ്ടുവന്നത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുകളാണ്‌. അതാണ്‌ മോദി സര്‍ക്കാര്‍ കര്‍ഷകനില്‍ നിന്നും തട്ടിക്കളഞ്ഞത്‌.

കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണ്‌. ചങ്ങാത്ത മുതലാളിത്ത മൂലധനശക്തികളുമായിട്ടാണ്‌ മുഖ്യമന്ത്രിക്ക്‌ ബന്ധമെന്നും കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Advertisment