Advertisment

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെന്ന് മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യു.ഡി.എഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഇപ്പോൾ നടക്കുന്നത് കോടികൾ ചെലവഴിച്ചു നടത്തുന്ന ഉദ്ഘാടന മാമാങ്കം മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ . കെ.സുരേന്ദ്രനെ പ്രദർശന വസ്തുവാക്കി മഹത്വവൽക്കരിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Advertisment