Advertisment

ഓടുന്ന കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

author-image
admin
Updated On
New Update

publive-image

Advertisment

ഓഹിയോ: ഓടുന്ന കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്താണ് അപൂര്‍വ്വമായ പ്രസവം നടന്നത്. നവംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ഡാസിയ പിറ്റ്മാൻ എന്ന യുവതിയാണ് തന്‍റെ ഗര്‍ഭത്തിന്‍റെ മുപ്പത്തിയെട്ടാമത്തെ ആഴ്ചയില്‍ സ്വന്തം വീട്ടുകാര്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

publive-image

രാലിലെ തന്നെ പ്രസവവേദനയോടെയാണ് ഡാസിയ ഉറക്കം ഉണര്‍ന്നത്. ഇത് ഉടന്‍ ഭര്‍ത്താവിനെ അറിയിച്ചതോടെ ഇവര്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഡാസിയയുടെ ഭര്‍ത്താവിന്‍റെ സഹോദരിയും, അഞ്ചും എട്ടും വയസുള്ള മക്കളും അവരോടൊപ്പം ആശുപത്രിയിലേക്ക് പോകുന്ന കാറിലുണ്ടായിരുന്നു. അപ്പോഴേക്കും ഡാസിയക്ക് പ്രസവത്തിനായുള്ള വേദന ശക്തമായിരുന്നു.

Image result for mum-delivers-twins-by-herself-in-moving-car-

പക്ഷേ കാര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഡാസിയയക്ക് വേദന ശക്തമാകുകയും തുടര്‍ന്ന് രക്തശ്രാവവും വളരെ കൂടുതലായി. പിന്നെ ആശുപത്രിവരെ എത്തുന്നതുവരേ കാത്തിരിക്കാനോ കുഞ്ഞുങ്ങള്‍ക്കോ ഡാസിയയക്കോ എന്തെങ്കിലും സംഭവിക്കുന്നതിനോ അവര്‍ കാത്തുനിന്നില്ല. പിന്നെ കാറില്‍ വച്ച് പ്രസവം എടുക്കാന്‍ അവര്‍ തീരുമാനിച്ചു.

Image result for mum-delivers-twins-by-herself-in-moving-car-

ഡാസിയുടെ സീറ്റ് പതിയേ പുറകിലേക്ക് ചരിച്ച് അവള്‍ കുഞ്ഞുങ്ങളെ പുറത്തെത്തിക്കാന്‍ അവള്‍ ശക്തിയായി ശ്രമിക്കുന്നുണ്ടായിരുന്നു. അവളുടെ വയറില്‍ അമര്‍ത്താനും കുഞ്ഞുങ്ങളെ പുറത്തെടുക്കാനും ഭര്‍ത്താവ് അവളെ സഹായിച്ചു. അങ്ങനെ ആദ്യ കുഞ്ഞ് പുറത്തെത്തി. അപ്പോഴേക്കും പുറകിലെ സീറ്റില്‍ നിന്നും മക്കള്‍ അവള്‍ക്ക് ബ്ലാങ്കറ്റ് നല്‍കി.

Mum delivers twins by herself in moving car as she directs her lost husband to the hospital

അവള്‍ കുഞ്ഞിന്റെ കഴുത്തുംവൃത്തിയാക്കിയശേഷം അവള്‍ ഉടന്‍ തന്നെ ആ കുഞ്ഞിനെ തന്റെ നെഞ്ചത്തേക്ക് കിടത്തി. പിന്നെ അടുത്ത കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു. അവളുടെ ഒരു കൈയില്‍ ആദ്യ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് പിന്നീട് ഭര്‍ത്താവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അങ്ങനെ രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതമായി പുറത്തെത്തി. വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു കാറിലെ പ്രസവം എന്നാണ് ഡാസിയ പറയുന്നത്.

Advertisment