Advertisment

മഹാരാഷ്ട്രയില്‍ കനത്ത ദുരിതം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും; റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തില്‍, ഗതാഗതം താറുമാറായി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ : കോവിഡിന് പിന്നാലെ കനത്തമഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയില്‍ കനത്ത ദുരിതം വിതച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളും റെയില്‍വേ ട്രാക്കുകളുമെല്ലാം വെള്ളത്തിലായി.

Advertisment

publive-image

ഇതേത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മുംബൈയിലെ കിംഗ് സര്‍ക്കിള്‍ ഏരിയ, ഗ്രാന്റ് റോഡ്, ചാര്‍ണി റോഡ്, മാട്ടുംഗ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.

റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നിരവധി ലോക്കല്‍ ട്രെയിനുകളും റദ്ദാക്കി. ചര്‍ച്ച് ഗേറ്റ് - അന്ധേരി ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. വിരാട് ടു അന്ധേരി ദീര്‍ഘദൂര സര്‍വീസ് പുനഃക്രമീകരിച്ചതായും വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

heavy rain
Advertisment