Advertisment

റെയില്‍വെയുടെ സ്ഥലത്തെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തിരക്കേറിയ റോഡിലേക്ക് തകര്‍ന്നുവീണ് 4 മരണം. 11 പേര്‍ക്ക് പരുക്ക്

New Update

publive-image

Advertisment

മുംബൈ : റെയില്‍വെയുടെ സ്ഥലത്ത് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് തിരക്കേറിയ റോഡിലേക്ക് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. നിരവധി വാഹനങ്ങളും തകര്‍ന്നു .

ശിവാജി നഗറില്‍ ജൂനാ ബസാര്‍ ചൗക്കിനു സമീപത്തെ ഷഹീര്‍ അമര്‍ ഷെയ്ഖ് റോഡ് ജംഗ്ഷനിലായിരുന്നു സംഭവം . പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വെയുടെ സ്ഥലത്ത് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേക്കും പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നല്‍കിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. അഞ്ചു റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടകരമായ സാഹചര്യത്തിലായിരുന്നു പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Advertisment