ഇന്ന് വൈകീട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, October 23, 2018

ഇന്ന് വൈകീട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും. ഇരു റൺവേകളിലും അറ്റുകുറ്റപ്പണി നടക്കുന്നതിനാലാണ് വിമാനത്താവളം പ്രവർത്തിക്കാത്തത്. ഇന്ന് രാവിലെ 11 മണി മുതൽ ആറ് മണിക്കൂറോളം വിമാനത്താവളം അടച്ചിടും.

രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാത്താവളങ്ങളിൽ ഒന്നായ മുംബൈ വിമാനത്താവളത്തിൽ സർവ്വീസ് നിറുത്തന്നതോടെ നിരവധി ദേശീയ അന്തർദേശീയ വിമാന സർവ്വീസുകളെ ബാധിക്കും.

×