Advertisment

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സീരിയല്‍ നടിയെ കത്തികൊണ്ട് കുത്തി യുവാവ്

New Update

 

Advertisment

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച നടിയെ ആക്രമിച്ച് യുവാവ്. ടിലെവിഷൻ നടി മാൽവി മൽഹോത്രയെയാണ് യോഗേഷ കുമാർ മഹിപാൽ സിംഗ് എന്നയാൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മൂന്ന് തവണയാണ് ഇയാൾ മാൽവിയെ കുത്തിയത്. ഒന്ന് വയറ്റിലും രണ്ടെണ്ണം കൈകളിലുമാണ്.

ഒരു ആഢംബര കാറിലെത്തിയ ഇയാൾ മാൽവിയെ ആക്രമിക്കുകയും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. മാൽവിയുടെ മൊഴി പ്രകാരം കഴിഞ്ഞ ഒരു വർഷമായി ഇരുവരും പരിചയക്കാരാണ്. സിംഗിന് മാൽവിയെ വിവാഹം ചെയ്യണം. എന്നാൽ ഇതിന് താത്പര്യമില്ലാത്ത മാൽവി വിവാഹാഭ്യർത്ഥന നിരസിക്കുകയും ഇയാളോട് സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

മാൽവിയിൽ നിന്ന് ദുബായിലെത്തി ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മുംബൈയിലെ വെർസോവയിലെ കോഫി ഷോപ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Advertisment