Advertisment

മുംബൈ ഭീകരാക്രമണത്തിന് സൗകര്യങ്ങളൊരുക്കിയവര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് സമ്മതിച്ച് എഫ്‌ഐഐ

New Update

publive-image

Advertisment

ഇസ്ലാമാബാദ്' മുംബൈ ഭീകരാക്രമണത്തിന് സൗകര്യങ്ങളൊരുക്കിയവര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് സമ്മതിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഐ). ഏജന്‍സി പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുള്ളത്.

പട്ടികയിലുള്ളവരില്‍ 737 പേര്‍ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശികളും, 100 പേര്‍ സിന്ധ് സ്വദേശികളും, 122 പാക് പഞ്ചാബില്‍നിന്നുള്ളവരും, 32 പേര്‍ ഇസ്‌ലാമാബാദുകാരും, 30 പേര്‍ പാക് അധിനിവേശ കശ്മീരില്‍നിന്ന് ഉള്ളവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുംബൈയില്‍ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ യാത്രതിരിച്ച അല്‍ ഫൗസ് എന്ന ബോട്ട് വാങ്ങിയ മുള്‍ട്ടാന്‍ സ്വദേശി മുഹമ്മദ് അംജത് ഖാന്‍ എന്നയാള്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. ബോട്ടിന്റെ ക്യാപ്റ്റനായിരുന്ന ഭവല്‍പുര്‍ സ്വദേശി ഷാഹിദ് ഗഫൂറാണ് പട്ടികയിലുള്ള മറ്റൊരാള്‍. ബോട്ടിലെ ജീവനക്കാരായ ഒന്‍പത് പേരും പട്ടികയിലുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനയില്‍പ്പെട്ടവരാണ് ഈ ഒന്‍പതുപേരും.

എന്നാല്‍ ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹീം എന്നിവരുടെ പേരുകള്‍ എഫ്‌ഐഎ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ ഇല്ലെന്ന് സീ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

Advertisment