Advertisment

19 നിലയുള്ള ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിക്കായി വിട്ടുനല്‍കി മുംബൈ വ്യവസായി

New Update

publive-image

Advertisment

മുംബൈ: പുതിയതായി നിര്‍മിച്ച 19 നിലയുള്ള ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിക്കായി വിട്ടുനല്‍കി മുംബൈയിലെ ഒരു വ്യവസായി. ഷീജി ശരണ്‍ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മെഹുല്‍ സാങ്വിയാണ് തന്റെ കെട്ടിടം കൊവിഡ് ആശുപത്രിക്കായി നല്‍കിയത്.

130 ഫ്‌ളാറ്റുകള്‍ അടങ്ങിയതാണ് ഈ കെട്ടിടം. നിലവില്‍ 300 കൊവിഡ് രോഗികളെ ഫ്‌ളാറ്റിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു ഫ്‌ളാറ്റില്‍ നാലു രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.

അതേസമയം, മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ 132075 ആയി ഉയര്‍ന്നു. 3870 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 186 പേര്‍ 24 മണിക്കൂറിനിടെ മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 6170 ആയി ഉയര്‍ന്നു.

Advertisment