മുംബൈയില്‍ 3 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

മനോജ്‌ നായര്‍
Monday, August 27, 2018

മുംബൈ: മുംബൈ പരേലിലെ 3 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പ്രീമിയര്‍ സിനിമാ തീയേറ്ററിന് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിച്ചതായണ് റിപ്പോര്‍ട്ടുകള്‍. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

മുംബൈ നഗരത്തിനോട് ചേര്‍ന്ന് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തീപിടിത്തമാണ്. കഴിഞ്ഞ ബുധനാഴ്ച സെന്‍ട്രല്‍ മുബൈയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

×