Advertisment

കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് മുംബൈ എഫ്‌സി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഐഎസ്‌എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈക്ക് മിന്നും ജയം. കേരളത്തിനെതിരെ മുംബൈ ആറു ഗോളുകള്‍ നേടി. 4 ഗോളുകല്‍ നേടിയ മോഡുവാണ് കേരളത്തെ തകര്‍ത്തത്. ഐഎസിഎല്ലില്‍ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ താരമായി ഇതോടെ മോഡു മാറി.

12 ാം മിനിറ്റിലാണ് മോഡു ആദ്യം വലകുലുക്കിയത്. 3 മിനിറ്റുകള്‍ക്ക് അപ്പുറം വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് തീ കോരിയിട്ട് അദ്ദേഹം വലകുലുക്കി. 27 ാം മിനിറ്റില്‍ ദുംഗല്‍ ആണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആശ്വാസഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സക്കീര്‍ മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതും ടീമിന് വിനയായി. 94 ാം മിനിറ്റില്‍ ആണ് മോഡു തന്റെ നാലാം ഗോള്‍ നേടിയത്.

Advertisment