Advertisment

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ മലയാളിയായ ജോര്‍ജ് എബ്രഹാമും ; കലീന മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധിതേടാന്‍ മലയാളിയായ ജോര്‍ജ് എബ്രഹാമും. മുംബൈ നഗരത്തിലെ കലീന മണ്ഡലത്തില്‍ നിന്നാണ് ജോര്‍ജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

Advertisment

publive-image

ന​ഗരസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ കലീനയില്‍നിന്ന് വിജയിച്ച ജോര്‍ജ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് കലീന. എറണാകുളം വരാപ്പുഴ വിതയത്തില്‍ കുടുംബാംഗമായ ജോര്‍ജ് എയര്‍ ഇന്ത്യ യൂണിയന്‍ നേതാവു കൂടിയാണ്.

ജോര്‍ജ്ജിന് മുമ്പ് 1980-കളില്‍ മലയാളിയായ സി ഡി ഉമ്മച്ചന്‍ രണ്ടുതവണ എംഎല്‍എയായ മണ്ഡലമാണ് ഇത്. അന്ന് കലീന എന്നതിനുപകരം സാന്താക്രൂസ് എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. ഉമ്മച്ചനുശേഷം അദ്ദേഹത്തിന്റെ ഭാര്യ നാന്‍സി ഉമ്മച്ചനും ഇവിടെനിന്ന്‌ മത്സരിച്ചിരുന്നെങ്കിലും വിജയം നേടാനായില്ല.

Advertisment