Advertisment

മഹാരാഷ്ട്രയില്‍ കോവിഡ്​ ബാധിച്ചുള്ള മരണം 3000 കവിഞ്ഞു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ്​ ബാധിച്ചുള്ള മരണം 3000 കവിഞ്ഞു. മുംബൈയിലെ 61 പേരടക്കം 91 പേരാണ്​ ഞായറാഴ്​ച മരിച്ചത്​. ഇതോടെ ആകെ മരണം 3,060 ആയി. രോഗികളുടെ എണ്ണത്തില്‍ കോവിഡ് പ്രഭവകേന്ദ്രമായ ചൈനയെയും മഹാരാഷ്ട്ര മറികടന്നു. 3,007 പേര്‍ക്ക്​ ഞായറാഴ്​ച പുതുതായി രോഗം സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ രോഗികളുടെ എണ്ണം 85,975 ആയി. ചൈനയില്‍ രോഗികളുടെ എണ്ണം 83,036 ആണ്.

Advertisment