Advertisment

ടിആര്‍പി തട്ടിപ്പ് കേസില്‍ ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോദാസ് ഗുപ്തയുടെ ജാമ്യാപേക്ഷ തള്ളി

New Update

publive-image

Advertisment

മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോദാസ് ഗുപ്തയുടെ ജാമ്യാപേക്ഷ മുംബൈ സെക്ഷന്‍സ് കോടതി തള്ളി. ടിആര്‍പി തട്ടിപ്പ് കേസില്‍ ഡിസംബര്‍ 24നാണ് ദാസ്ഗുപ്തയെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. റിപ്പബ്ലിക് ടിവിയുള്‍പ്പെടെ നിരവധി ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിന് പാര്‍ത്ഥോദാസ് ഗുപ്ത കോഴ വാങ്ങിയതായി കണ്ടെത്തിയിരുന്നു.

അര്‍ണബും പാര്‍ത്ഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ദാസ്ഗുപ്തയുടെ ഷുഗര്‍ നിലയില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇപ്പോഴും അദ്ദേഹം ആശുപത്രി നിരീക്ഷണത്തില്‍ തുടരുകയാണ്.

Advertisment