Advertisment

പ്രായപൂര്‍ത്തിയായ സ്​ത്രീക്ക്​ ഏത്​ തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട് ;വേശ്യാവൃത്തിക്ക്​ അറസ്​റ്റിലായ യുവതികളെ ബോംബെ ഹൈകോടതി വിട്ടയച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകര​മല്ലെന്നും പ്രായപൂര്‍ത്തിയായ സ്​ത്രീക്ക്​ ഏത്​ തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നുംബോം​ബെ ഹൈകോടതി. വനിത ഹോസ്​റ്റലില്‍ നിന്ന്​ വേശ്യവൃത്തിക്ക്​ അറസ്​റ്റ്​ ചെയ്​ത മൂന്ന്​ യുവതികളെ വെറുതെ വിട്ടാണ്​ ഹൈകോടതിയുടെ പരാമര്‍ശം.

Advertisment

publive-image

1956ലെ ഇമ്മോറല്‍ ട്രാഫിക്​ നിയമം വേശ്യാവൃത്തി അസാധുവാക്കുന്നില്ലെന്ന്​ ഹൈകോടതി ജഡ്​ജി പൃഥ്വിരാജ്​ ചവാന്‍ വ്യക്​തമാക്കി. വേശ്യവൃത്തി തൊഴിലായി സ്വീകരിച്ചതിന്‍റ-പേൊരില്‍ നിയമം ആരെയും ശിക്ഷിക്കുന്നില്ല. വേശ്യാവൃത്തിയുടെ പേരില്‍ ആരെയെങ്കിലും ചൂഷണം ചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ ഇടപാടുകാരെ തേടുകയും ചെയ്യുന്നതാണ്​ കുറ്റകരമെന്നും കോടതി വ്യക്​തമാക്കുന്നു.

വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന്​ യുവതികളെ 2019 സെപ്​തംബറിലാണ്​ പൊലീസ്​ രക്ഷപ്പെടുത്തിയത്​. തുടര്‍ന്ന്​ മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കിയ യുവതികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. രക്ഷിതാക്കളോടൊപ്പം പോകാന്‍ തയാറല്ലെന്ന്​ യുവതികള്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

mumbai court
Advertisment