Advertisment

ഈ നാലു സംസ്ഥാനങ്ങളില്‍ നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

New Update

മുംബെെ: നാല് സംസ്ഥാനങ്ങളിൽ നിന്ന് മുംബൈയിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. ഡൽഹി, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത്.

Advertisment

publive-image

ദീപാവലിക്ക് ശേഷം കോവിഡ് കേസുകളിൽ ഉണ്ടായ വർധനവാണ് പുതിയ നിയമം കൊണ്ടുവരാൻ കാരണം. എല്ലാ മാർഗവും മുംബെെയിലെത്തുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.

പുതിയ നിയമം ബുധനാഴ്ച മുതൽ പ്രബല്യത്തിൽ വരും. വിമാനങ്ങളിൽ കയറുന്നതിന് ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു.

ഫ്ലൈറ്റുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്ന ആളുകൾ വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് അവരുടെ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയില്ലെങ്കിൽ വിമാനത്താവളങ്ങളിലും സ്റ്റേഷനുകളിലും സ്വന്തം ചെലവിൽ പരിശോധനകൾക്ക് വിധേയരാകേണ്ടിവരും.

covid test mumbai covid
Advertisment