Advertisment

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടുത്തം; അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി...തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടുത്തം. മുംബൈ അന്ധേരിയിലാണ് സംഭവം. ഇരുപത്തിരണ്ട് നിലകളുള്ള കെട്ടിടത്തിന്‍റെ ആറാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്.

publive-image

സംഭവ സമയം കെട്ടിടത്തിലുള്ള മൂന്ന് പേരെ രക്ഷപ്പെടുത്തി.വിവരം അറിഞ്ഞയുടന്‍ അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. തീ പടര്‍ന്നതിന്‍റെ കാരണം വ്യക്തമല്ല.

Advertisment