Advertisment

മുംബൈ ഹൈ എംവി.ഗ്രേറ്റ്‌ ഷിപ്പ് രോഹിണി കപ്പലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മലയാളി എഞ്ചിനീയർ അടക്കം 3 പേർ മരണപെട്ടു: മരിച്ചത് അങ്കമാലി സ്വദേശിയായ അനിത് ആന്റണി

New Update

മുംബൈ: മുംബൈ ഹൈ എംവി.ഗ്രേറ്റ്‌ ഷിപ്പ് രോഹിണി കപ്പലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മലയാളി എഞ്ചിനീയർ അടക്കം 3 പേർ മരണപെട്ടു. അങ്കമാലി സ്വദേശിയായ അനിത് ആന്റണി (34)യാണ് മരിച്ചവരിൽ ഉൾപ്പെട്ട മലയാളി.

Advertisment

publive-image

വസായ് വെസ്റ്റ് അമാബാദി റോഡ് 100 ഫീറ്റ് റോഡിൽ വിശ്വകർമ ഫേസ്2 ബിൽഡിംഗ്‌ നമ്പർ 3 / A4 ൽ താമസക്കാരനായിരുന്നു അനിത്. മസ്ഗാവ് ഡോക്ക് മുൻ ജീവനക്കാരൻ ആന്റണിയുടെ മൂത്ത മകൻ ആണ് അനിത്.

ഡിസംബർ 12നാണു 3മാസത്തെ കരാർ വ്യവസ്ഥയിൽ ഗ്രേറ്റ്‌ ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഒഎൻജിസി ക്ക് വേണ്ടി ഭക്ഷണം വിതരണം ചെയ്യുന്ന ഗ്രേറ്റ്‌ ഷിപ്‌ രോഹിണി എന്ന കപ്പലിൽ ജോയിൻ ചെയ്തത്.

18ജീവനക്കാർ ഉണ്ടായിരുന്ന കപ്പലിൽ 14 പേരെ കോസ്റ്റ് ഗാർഡ് റെസ്ക്യൂ ഓപ്പറേഷനിലൂടെ രക്ഷപെടുത്തി 95% പൊള്ളിയ ഒരാൾ വെള്ളത്തിൽ ചാടി രക്ഷപെടാൻ ശ്രമിക്കവേ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി ഇപ്പോൾ ബൈക്കുള മസിന ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.

എഞ്ചിൻ റൂമിൽ കുടുങ്ങി പോയ അനിത് അടക്കം മൂന്നുപേരെയും രക്ഷിക്കാൻ ഉള്ള ശ്രമം കനത്ത പുക മൂലം വിഫലം ആവുകയായിരുന്നു..

കോസ്റ്റ് ഗർഡും ഫയര് സർവീസും നടത്തിയ പരിശ്രമത്തിൽ തീ അണക്കാൻ കഴിഞ്ഞത്.

Advertisment