Advertisment

വിവാഹത്തിന് ഒരുങ്ങിയെത്തിയ ഗുണ്ടാനേതാവ് അറസ്റ്റില്‍; പിടിയിലായത് ഛോട്ടാ രാജന്റെ അനുയായി

New Update

ഇന്‍ഡോര്‍: വിവാഹത്തിനായി ഒരുങ്ങിയെത്തിയ ഗുണ്ടാനേതാവിന്റെ ക്ഷേത്രപരിസരത്തുനിന്നും പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ബൊറിബാലി കേന്ദ്രമാക്കി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മന്ദര്‍ ബോര്‍കര്‍ ആണ് പിടിയിലായത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ ഉജ്ജ്വയിനിലെ ക്ഷേത്രപരിസരത്തുനിന്നും പിടികൂടിയത്.

Advertisment

publive-image

ഛോട്ടാ രാജനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് മന്ദര്‍ എന്ന് പോലീസ് പറയുന്നു. പോലീസ് എത്തുമ്പോള്‍ വിവാഹത്തിനായി ഒരുങ്ങി, തന്റെ അനുചരന്മാര്‍ക്കൊപ്പം ക്ഷേത്രത്തില്‍ വധുവിനെ കാത്തിരിക്കുകയായിരുന്നു മന്ദര്‍. മുംബൈയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പണാപഹരണം, കൊലപാതക ശ്രമം അടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

പിടിച്ചുപറി കേസ് തന്നെ പത്തെണ്ണം മന്ദറിന്റെ പേരിലുണ്ട്. പല ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ഒരിക്കല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. മകോകാ ആക്ട് പ്രകാരം (മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃതം തടയുന്ന നിയമം) അറസ്റ്റിലായ ഇയാള്‍ക്കെതിരായ കേസുകള്‍ കോടതിയില്‍ തെളിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ രക്ഷപ്പെടുകയായിരുന്നു.

Advertisment