മുംബൈ: മുംബൈയില്‍ 1.3 കിലോ കൊക്കെയ്നുമായി വിദേശി പിടിയില്‍. മുംബൈയിലെ സാകി നക മേഖലയില്‍ നിന്നും ഐവറികോസ്റ്റ് പൗരനാണ് പിടിയിലായത്. അല്ലാ കൗവാഡിയൊ ബോറിസ് എന്ന 42കാരനാണ് പിടിയിലായത്.
പബ്ബുകളിലും പ്രൈവറ്റ് പാര്‍ട്ടികളിലും പങ്കെടുക്കുന്നവര്‍ക്ക് ഇടയിലാണ് ബോറിസ് പ്രധാനമായും കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്നത്.
പെനിന്‍സുല ഹോട്ടലിനു സമീപത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. മുംബൈയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്ന ഇയാള്‍ യുവാക്കളെയാണ് ലക്ഷ്യമിട്ടിരുന്നത്.