Advertisment

ആദ്യം നിർദേശിച്ചു, പിന്നെ ഉപദേശിച്ചു. സഹികെട്ടപ്പോൾ...! ; യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും

New Update

മുംബൈ : കണ്ണൂർ എസ്.പി. യതീഷ് ചന്ദ്ര മോഡൽ ഏത്തം ഇടീക്കൽ മുംബൈയിലും. ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നവർക്കാണ് പൊലീസിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യം നിർദേശിച്ചു, പിന്നെ ഉപദേശിച്ചു. സഹികെട്ടപ്പോൾ ഏത്തം ഇടിച്ചു. ലോക് ഡൗൺ ലംഘിച്ച് വാഹനങ്ങളിൽ കറങ്ങി നടന്നവർക്ക് നടുറോഡിൽ തന്നെ പൊലീസ് ശിക്ഷ നടപ്പാക്കി.

Advertisment

publive-image

പല തവണ പറഞ്ഞിട്ടും കേൾക്കാത്തവർക്ക് കോ വിഡിയറ്റ് എന്ന വിശേഷണവും മുംബൈ പൊലീസ് നൽകി. കർശനമായ നിരീക്ഷണമാണ് മുംബൈയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരിൽ നിന്നുള്ള കൃത്യമായ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അനാവശ്യ യാത്രകൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ഏതായാലും ശിക്ഷ കടുപ്പിച്ചതോടെ നിയമ ലംഘകരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

Advertisment