Advertisment

കൊവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന മലയാളി കുടുംബത്തിന് ഭക്ഷണവുമായി പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; സംഭവം താനെയില്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മുംബൈയില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കൊവിഡ് ബാധിതരായി ഫ്‌ളാറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന മലയാളി കുടുംബത്തിന് ഭക്ഷണവുമായി പോയ കൊല്ലം സ്വദേശി അശോകനാണ് താനെയില്‍ കുഴഞ്ഞു വീണ് മരിച്ചത്. ബീവണ്ടിയിലാണ് അശോകന്‍ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

Advertisment

publive-image

കൊവിഡ് ബാധിതരായി ഫ്ലാറ്റിൽ ഐസൊലേഷനിൽ കഴിയുന്ന ആലപ്പുഴ സ്വദേശികളായ മലയാളി കുടുംബത്തിന് സാധനങ്ങൾ എത്തിച്ച് നൽകുന്നത് അശോകനായിരുന്നു.

ഇവരുടെ ഫ്ലാറ്റ് സമുച്ചയത്തിലെത്തിയതിന് പിന്നാലെയാണ് അശോകൻ കുഴഞ്ഞ് വീണത്. ടാക്സി ഡ്രെവറായിരുന്നു അശോകൻ. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം ബീവണ്ടിയിൽ തന്നെ നടന്നു.

mumbai latest news all news mumbai malayali death mumbai malayali malayali death
Advertisment