മുംബൈ: മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു യുവതിയെ ഭര്‍ത്താവ് തള്ളിയിട്ടു കൊന്നു. ചെംബൂര്, ഗോവന്‍ഡി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണു സംഭവം.
രണ്ടുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയും ട്രെയിനിലുണ്ടായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റെയില്‍വേ പോലീസ് പിടികൂടി.
ഏഴുവയസുള്ള കുട്ടിയെ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നു പോലീസ് പറഞ്ഞു.