Advertisment

ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു; ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

New Update

മുബൈ: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച്‌ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം.

Advertisment

publive-image

അബ്ദുള്‍ റഹ്മാന്‍ ഷേഖ് അന്‍സാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഈ ദമ്പതികള്‍ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേഷ്യത്തില്‍ ഇയാള്‍ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിക്കുകയായിരുന്നു.യുവതിയെ അപ്പോള്‍ത്തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

mumbai murder case
Advertisment