Advertisment

മുംബൈയിലെ കേരളാ ഹൗസിന് ജപ്തി ഭീഷണി; 6 കോടി 47 ലക്ഷം അടച്ചില്ലെങ്കിൽ ഉടൻ ജപ്തി ചെയ്യുമെന്ന് കോടതി ഉത്തരവ്

New Update

മുംബൈ : മുംബൈയിലെ കേരളാ ഹൗസിന് ജപ്തി ഭീഷണി. ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കൈരളി എന്ന ഔട്ട്ലറ്റ് , വാടക കുടിശിക വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇടപെടൽ.

Advertisment

publive-image

കേരള ഹൌസ് കണ്ടു കെട്ടുന്നതിന് മുന്നോടിയായി താനെയിലെ സിവിൽ കോടതി നോട്ടീസ് നൽകി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് കിട്ടിയിട്ടും സർക്കാർ കോടതിയിൽ ഹാജരായില്ല.

കേരള ഹൌസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനെതിരായ കേസിലാണ് കോടതി നടപടി. 6 കോടി 47 ലക്ഷം അടച്ചില്ലെങ്കിൽ ഉടൻ ജപ്തി ചെയ്യുമെന്നാണ് കോടതി ഉത്തരവ്. 17 വർഷം പഴക്കമുള്ള കേസിൽ സർക്കാർ അലംഭാവം കാട്ടിയതാണ് ജപ്തിയിലേക്ക് നയിച്ചത്

Advertisment