Advertisment

ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന് ഇന്‍ഡസ് ടവേഴ്‌സില്‍ നേരിട്ട് 47.95% ഓഹരി

New Update

മുംബൈ: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന് ഇപ്പോള്‍ ഇന്‍ഡസ് ടവേഴ്‌സില്‍ നേരിട്ട് 47.95% ഓഹരിയുണ്ട്. ഇന്‍ഡസ് ടവേഴ്‌സില്‍ എയര്‍ടെല്ലിന് ഇതിനകം 47.95% ഓഹരിയുണ്ടായിരുന്നുവെങ്കിലും അത് പരോക്ഷമായ രീതിയിലായിരുന്നു.

Advertisment

publive-image

എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള നെറ്റില്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ഇന്‍ഡസ് ടവേഴ്‌സില്‍ 23.01% ഓഹരിയും എയര്‍ടെല്ലിന് നേരിട്ട് 24.95% ഓഹരിയുമുണ്ട്. എന്നാല്‍ നെറ്റില്‍ ഇന്‍ഫ്രയെ ഭാരതി എയര്‍ടെല്ലില്‍ ലയിപ്പിച്ചതിന് ശേഷം നെറ്റില്‍ ഇന്‍ഫ്രയുടെ ഇന്‍ഡസ് ടവേഴ്‌സിന്റെ 23.01% ഓഹരിയും ടെല്‍കോ സ്വന്തമാക്കി. ഇതോടെ ഇന്‍ഡസ് ടവേഴ്‌സില്‍ എയര്‍ടെല്ലിന് ഇപ്പോള്‍ നേരിട്ട് 47.95% ഓഹരിയുണ്ട്.

എയര്‍ടെല്ലിന്റെ ഓഹരികള്‍ വിപണിയില്‍ നന്നായി പോകണമെങ്കില്‍ ഇന്‍ഡസ് ടവേഴ്സ് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഇന്‍ഡസ് ടവേഴ്സിന്റെ ഏറ്റവും വലിയ ഉപഭോക്താവായ വോഡഫോണ്‍ ഐഡിയയ്ക്ക് ഇതുവരെ കുടിശ്ശിക തീര്‍ന്നിട്ടില്ല. ഇന്‍ഡസ് ടവേഴ്‌സില്‍ വോഡഫോണ്‍ ഗ്രൂപ്പ് യുകെയ്ക്കും ഓഹരിയുണ്ട്.

കുടിശ്ശിക അടച്ചില്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ടവറുകളിലേക്കും പ്രവേശനം നഷ്ടപ്പെടുമെന്ന് ഇന്‍ഡസ് ടവേഴ്സ് ഇതിനകം തന്നെ വോഡഫോണ്‍ ഐഡിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment