Advertisment

വീണ്ടും അദാനിയുമായി കൂടിക്കാഴ്ച; മൗനം വെടിഞ്ഞ് ശരദ് പവാര്‍

New Update

മുംബൈ: അദാനി ഗ്രൂപ്പ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും സമ്പന്ന വ്യവസായിയുമായ ഗൗതം അദാനി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.അദാനി, പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കിലെത്തി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായല്ല.കഴിഞ്ഞ ഏപ്രിലിലും അദാനിയും പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കൂടിക്കാഴ്ചയെ ചുറ്റിപ്പറ്റി പല ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.

Advertisment

publive-image

ശരദ് പവാര്‍ ഈ യോഗത്തെ 'ടെക്‌നിക്കല്‍' എന്നാണ് വിശേഷിപ്പിച്ചത്. സിംഗപ്പൂരില്‍ നിന്നുള്ള ചില പ്രതിനിധികള്‍ തന്റെ അടുത്ത് വന്നിട്ടുണ്ടെന്നും ചില സാങ്കേതിക പ്രശ്നങ്ങളില്‍ ഗൗതം അദാനിയെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഗൗതം അദാനിയും സിംഗപ്പൂര്‍ പ്രതിനിധി സംഘവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇത് ഒരു സാങ്കേതിക കാര്യമായതിനാല്‍ എനിക്ക് അതിനെക്കുറിച്ച് അധികം വിവരമില്ലെന്നും പവാര്‍ പറഞ്ഞു.

ശരദ് പവാറും ഗൗതം അദാനിയും തമ്മിലുള്ള ഈ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. സാങ്കേതികമെന്നു പറഞ്ഞ് ശരദ് പവാര്‍ ഈ യോഗത്തെ നിസാരമാക്കിയെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന് മുമ്പും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഗൗതം അദാനിയെ പവാര്‍ ന്യായീകരിച്ചിരുന്നു.

Advertisment