Advertisment

അയല്‍ക്കാരിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായില്ല; 17 മാസം ജയിലില്‍ കിടന്ന യുവാവിന് ജാമ്യം

New Update

മുംബൈ: അയല്‍ക്കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന ആരോപണം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിക്കാനായില്ല, ഇതോടെ കേസില്‍ 17 മാസമായി ജയിലില്‍ കിടന്ന യുവാവിന് ജാമ്യം കിട്ടി. മുംബൈയിലാണ് സംഭവം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ 25കാരനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

Advertisment

publive-image

കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലാത്ത വിദ്യാര്‍ത്ഥിനിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. 2019 ജൂലായ് 23ന് ആയിരുന്നു സംഭവം. അയല്‍ക്കാരന്‍ തന്നെ രണ്ടുതവണ ബലാല്‍സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ മുംബൈ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

പ്രതിയെന്ന് ആരോപിക്കുന്ന യുവാവ് അന്ന് ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ നിഷേധിച്ചിരുന്നു. തെറ്റായാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് യുവാവ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

ജാമ്യം അനുവദിച്ചാല്‍ യുവാവ് തെളിവുകള്‍ നശിപ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കഴിഞ്ഞദിവസം ഡി.എന്‍.എ പരിശോധന ഫലം വന്ന ശേഷമാണ് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയത്.

rape case
Advertisment