Advertisment

നടി കങ്കണ റണാവത്തിനും സഹോദരിക്കും മുംബൈ പൊലീസിന്റെ സമന്‍സ്; 26, 27 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

New Update

publive-image

മുംബൈ: നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും സമന്‍സയച്ച് മുംബൈ പോലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഹിന്ദു-മുസ്ലിം സമുദായത്തിലെ അം​ഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നി കുറ്റങ്ങൾ ചുമത്തി നേരത്തെ കേസെടുത്തിരുന്നു.

ഈ മാസം 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Advertisment