Advertisment

ജീവിതത്തിലേക്ക് ഒരു ബിഗ്‌ സല്യൂട്ട് !; ക്യാന്‍സര്‍ രോഗിയായ ബാലന്‍റെ വലിയൊരഭിലാഷം സാധിച്ചു കൊടുത്തു മുംബൈ പോലീസ് മാതൃകയായി.

New Update

7 വയസ്സുകാരന്‍ അര്‍പ്പിത് മണ്ഡല്‍ ഗുരുതരമായ ക്യാന്‍സര്‍ രോഗത്തിനടിമയാണ്‌. ചികിത്സകള്‍ നടക്കുന്നുണ്ട്. എല്ലാവരു ടെയും പ്രാര്‍ത്ഥന പോലെ അവന്‍ രോഗവിമുക്തകായേക്കാം. നമുക്കും അങ്ങനെതന്നെ പ്രത്യാശിക്കാം.

Advertisment

അര്‍പ്പിത് രോഗവിമുക്തനാകാനുള്ള ചാന്‍സ് 50 - 50 ആണ്. അത്ഭുതങ്ങള്‍ സംഭവിച്ചു കൂടായ്കയില്ല. അങ്ങനെ ലോകത്ത് സംഭവിച്ച ചരിത്രങ്ങളുണ്ട്.

publive-image

പഠിച്ചു വളര്‍ന്നു മിടുക്കനായി ഒരു പോലീസ് ഓഫീസര്‍ ആകണ മെന്നായിരുന്നു അര്‍പ്പിതിന്റെ ആഗ്രഹം. രോഗബാധയെത്തു ടര്‍ന്നു പഠിത്തം മുടങ്ങി. അര്‍പ്പിതിന്റെ ആഗ്രഹം അറിഞ്ഞ മുംബൈ പോലീസ് അവനെ ഒരു ദിവസത്തേക്ക് പോലീസ് ഒഫീസറാക്കി മുളുണ്ട് പോലീസ് സ്റ്റേഷന്റെ ചുമതല നല്‍കി.

പോലീസ് യൂണിഫോമില്‍ മാതാപിതാക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തിയ അര്‍പ്പിത് പോലീസ് വിസിറ്റര്‍ രജിസ്റ്ററില്‍ തന്‍റെ കാഴ്ചപ്പാടുകള്‍ എഴുതിച്ചേര്‍ത്തു. ഒരു ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അവന്റെ മുഖത്ത്.

ആളുകളുടെ പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടശേഷം മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിച്ചു.

publive-image

വൈകുന്നേരം വരെ മാതാപിതാക്കള്‍ക്കൊപ്പം അര്‍പ്പിത് പോലീസ് സ്റ്റേഷനില്‍ ചെലവഴിച്ചു.പോലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം ഫോട്ടോയെടുത്തശേഷം കുട്ടിയുടെ ആട്ടോഗ്രാഫ് വാങ്ങിയതും ശ്രദ്ധേയമായി. പോലീസ് അകമ്പടിയോടെ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അവന്‍ വൈകിട്ട് വീട്ടിലേക്കു പോയതും.

അര്‍പ്പിത് വളരെ സന്തോഷവാനായി കാണപ്പെട്ടു. വലിയൊരു സ്വപ്ന സാഫല്യം പോലെ. മാതാപിതാക്കളുടെ ദുഖവും കുറെ നേരത്തേക്കെങ്കിലും പോയ്‌ മറഞ്ഞിരുന്നു.

മുംബൈ പോലീസ് അര്‍പ്പിതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊ ണ്ടിങ്ങനെയെഴുതി.. " ഞങ്ങളുടെ കൈപ്പിടിയില്‍ ആയിരു ന്നെങ്കില്‍ അര്‍പ്പിതിന് ഈ ലോകത്തുള്ള എല്ലാ സന്തോഷവും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്." മുംബൈ പോലീസിന്റെ ഈ നടപടിയെ ആളുകള്‍ മുക്തകണ്ഠം പ്രശംസിക്കുകയാണ്.

publive-image

വിവാദങ്ങള്‍ പലപ്പോഴും ഉയരുമ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന മുംബൈ പോലീസിന്റെ മറ്റൊരു മുഖമാണ് ഇവിടെ വെളിവാകുന്നത്.

നമുക്കും അത് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. ഒന്നും നമ്മുടെ വരുതിയിലല്ല.. അവന്‍ വേഗം രോഗവിമുക്തനാകട്ടെ എന്നാശിക്കാം.

Advertisment