Advertisment

മുംബൈ സ്പായിലെ റെയ്ഡിൽ ഉടമയും മാനേജറും അറസ്റ്റിൽ ....സെക്‌സ് റാക്കറ്റിന്റെ പിടിയിലായ തായ് സ്വദേശികളായ ആറ് യുവതികൾക്ക് മോചനം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:സ്പായില്‍ നടത്തിയ റെയ്ഡിൽ സെക്‌സ് റാക്കറ്റിന്റെ പിടിയിലായ ആറ് യുവതികളെ മോചിപ്പിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ ആണ് തായ് സ്വദേശികളായ ആറ് യുവതികളെ രക്ഷപ്പെടുത്തിയ്ത്.ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ വന്നവരാണ് തായ് യുവതികളില്‍ പലരും.

Advertisment

publive-image

മുബൈ സബര്‍ബനിലുള്ള വിലെ പാര്‍ലെയിലെ ദിക്ഷിത് റോഡിലെ റിഷി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച ദ തായ് വില്ല എന്ന സ്പാ സെന്ററില്‍ ആണ് റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടര്‍ന്ന് ഉടമയെയും മാനേജറെയും പോലീസ് അറസ്റ്റ് ചെയ്തു.

1.23 ലക്ഷം രൂപയും, ലാപ് ടോപ്പും,പി.ഒ.എസ് മെഷീനുംവൗച്ചര്‍ബുക്കും മറ്റു ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിലെ പാര്‍ലെ പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.

spa raid
Advertisment