Advertisment

പിതാവ് മക്കളെ പീഡിപ്പിച്ചത് പഠിക്കാന്‍ പണം നല്‍കില്ലെന്ന് ഭീക്ഷണിപ്പെടുത്തി. ഫാഷന്‍ ഡിസൈനറായ പിതാവ് അറസ്റ്റില്‍

New Update

publive-image

Advertisment

മുംബൈ: പഠിക്കാന്‍ പണം നല്‍കുന്നത് നിര്‍ത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് പിതാവ് കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ രണ്ടുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ . കുട്ടികളുടെ പരാതിയില്‍ ഫാഷന്‍ ഡിസൈനറായ പിതാവ് അറസ്റ്റിലായി .

മുംബൈ വകോല സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് ഏപ്രില്‍ എട്ടിന് അറസ്റ്റിലായത്. ഏപ്രില്‍ പന്ത്രണ്ടുവരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പെണ്‍കുട്ടികളില്‍ മുതിര്‍ന്നയാള്‍ അമ്മയോടു പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തെത്തിയത്. പതിനേഴും പതിമൂന്നും വയസ്സുള്ളവരാണ് പെണ്‍കുട്ടികള്‍.  കഴിഞ്ഞയാഴ്ചയാണ് പതിനേഴുകാരിയായ പെണ്‍കുട്ടി പീഡനവിവരം അമ്മയോടു പറഞ്ഞത്.

രണ്ടുവര്‍ഷത്തിനിടെ പലതവണ അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പീഡനവിവരം അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ രണ്ടുപെണ്‍കുട്ടികളെയും കൊണ്ട് വകോല സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ആയിരുന്നെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കൈലാഷ് ചന്ദ് അവ്ഹാദ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ തന്നോട് മോശമായി സംസാരിച്ചെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവരം പുറത്തുപറഞ്ഞാല്‍ വിദ്യാഭ്യാസകാര്യങ്ങള്‍ക്കു പണം നല്‍കുന്നതു നിര്‍ത്തുമെന്നും വീടിനു പുറത്താക്കുമെന്നും അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മുതിര്‍ന്ന പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

latest mumbai
Advertisment