Advertisment

ഇന്ന് അര്‍ധരാത്രി മുതല്‍ മുംബൈയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും

New Update

മുംബൈ: ഇന്ന് അര്‍ധരാത്രി മുതല്‍ മുംബൈയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.

Advertisment

publive-image

നഗരവാസികള്‍ക്ക് ഷോപ്പിങ് നടത്താനും ഹോട്ടലില്‍ പോകാനും, സിനിമ കാണാനുമെല്ലാം ഇനി 24 മണിക്കൂറും തടസമില്ല. ബാറുകള്‍ മാത്രമാണ് പുലര്‍ച്ചെ 1.30ന് അടയ്ക്കുക. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക.

ലണ്ടന്‍ നഗരത്തെ മാതൃകയാക്കി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കൂടുതല്‍ വരുമാന വര്‍ധനവ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

mumbai shop open
Advertisment