Advertisment

അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് അംബ്ലിക്കല്‍ കോഡ് വഴിയും പ്ലാസെന്റ വഴിയും വൈറസ് ബാധ പടരാം; കോവിഡ് 19 പോസിറ്റീവായ യുവതിക്ക് ഗര്‍ഭച്ഛിദ്രം സംഭവിച്ചതായി റിപ്പോര്‍ട്ട്‌

New Update

കോവിഡ് 19 ഗര്‍ഭിണികളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതു സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അമ്മയില്‍നിന്നു കുഞ്ഞിലേക്ക് അംബ്ലിക്കല്‍ കോഡ് വഴിയും പ്ലാസെന്റ വഴിയും വൈറസ് ബാധ പടരാം എന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഇതാ മുംബൈയില്‍നിന്നു മറ്റൊരു വാര്‍ത്ത കൂടി.

Advertisment

publive-image

കോവിഡ് 19 പോസിറ്റീവായ യുവതിക്ക് ഗര്‍ഭച്ഛിദ്രം സംഭവിച്ചു. ഗര്‍ഭത്തിന്റെ പതിമൂന്നാം ആഴ്ചയിലാണ് യുവതി കോവിഡ് പോസിറ്റീവായത്. ശേഷം നടത്തിയ അള്‍ട്രാസൗണ്ട് സ്കാനിങ്ങില്‍ ആണ് കുഞ്ഞു മരിച്ചു എന്ന് സ്ഥിരീകരിച്ചത്. കുട്ടി മരിച്ചത് കോവിഡ് 19 മൂലമാണോ എന്നത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നു വരികയാണ് .

അമ്മയില്‍നിന്നു കുഞ്ഞിലേക്ക് വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാണോ രോഗബാധ പടര്‍ന്നത് എന്നതും അന്വേഷിക്കുന്നുണ്ട്. പ്ലാസെന്റ ഇന്‍ഫെക്‌ഷന്‍ ആണ് മരണകാരണമെന്നാണ് നിഗമനം.

covid 19 corona virus
Advertisment