Advertisment

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

New Update

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മുംബൈ ഖർ റെയിൽവെ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

Advertisment

publive-image

21കാരിയായ യുവതിയെ ഓടുന്ന ട്രെയിനിന് അരികിലേക്ക് യുവാവ് തള്ളിയിടാൻ ശ്രമിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും വൈറലായി. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ വഡാല സ്വദേശി സുമേധ് ജാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ സുമേധിനെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് കുടുക്കുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച് യുവതിയും പ്രതിയും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി അറിയുന്നവരാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ സുമേധ് മദ്യത്തിന് അടിമയാണെന്ന് മനസിലാക്കിയതോടെ യുവതി ഇയാളിൽ നിന്നും അകലുകയായിരുന്നു.പക്ഷെ സുമേധ് ഇവരെ പിന്തുടർന്ന് ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് ചൗഗുലെ അറിയിച്ചത്.

mumbai women attack
Advertisment