Advertisment

മുംബൈയില്‍ ബിയര്‍ പാര്‍ലര്‍ അടിച്ച്‌ തകര്‍ത്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

New Update

മുംബൈ: ഭക്ഷണം കഴിച്ച ശേഷം ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. . മുംബൈ നാസിക് ഹൈവേയില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അതിക്രമം.

Advertisment

publive-image

സംഭവവുമായി ബന്ധപ്പെട്ട്17 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഭക്ഷണം കഴിക്കാനെന്ന പേരിലാണ് സംഘം ബിയര്‍ പാര്‍ലറിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു.

പിന്നീട് ഉണ്ടായ വാക്കു തര്‍ക്കമാണ് ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ക്കുന്നതിലേക്ക് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ത്ത ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 82,000 രൂപയും സംഘം കവര്‍ന്നു.

mumbai
Advertisment