Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെമുക്കം കൂട്ടായ്മയുടെ പ്രതിഷേധ ജ്വാല

New Update

ജിദ്ദ: കോഴിക്കോട് ജില്ലയിലെ മുക്കം ജിദ്ദയിലെ കൂട്ടായ്മയായ മാക് ജിദ്ദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷറഫിയ്യ ഹിൽടോപ് ഹോട്ടലിൽ ജനുവരി 10ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

publive-image

ദേശീയ ഗാനത്തോട് കൂടി തുടങ്ങിയ പരിപാടിയിൽ പ്രസിഡന്റ് അഷ്‌റഫലി വയലിൽ അധ്യക്ഷം വഹിച്ചു കബീർ കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.  അബ്ദുൽ മജീദ് നഹ, കെ ടി എ മുനീർ, ഹിഫ്‌സുറഹ്മാൻ, അബൂബക്കർ അരിമ്പ്ര, റഹൂഫ് നവോദയ, ദിലീപ് താമരക്കുളം നസീർ വാവകുഞ്ഞ്, സകീനടീച്ചർ ഓമശ്ശേരി, സലാഹ് കാരാടൻ നാസർ ചാവക്കാട്, ഗഫൂർ ഐ എം സി സി, അബ്ബാസ് ചെമ്പൻ, ഗഫൂർ ചാലിൽ, കെഎം കൊടശ്ശേരി, യാസ് തിരുരങ്ങാടി എന്നിവർ പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി. ഫള്ലു ചേന്നമംഗല്ലൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങിൽ ശരീഫ് പൂലേരി സ്വാഗതവും ബിജു ചേന്നമംഗല്ലൂർ നന്ദിയും പറഞ്ഞു

Advertisment