കുവൈറ്റില്‍ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപാലിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ് : കുവൈറ്റില്‍ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപാലിറ്റി അഫയേഴ്‌സ് മന്ത്രി ഫഹദ് അല്‍ ഷുഹാല വ്യക്തമാക്കി .

ജലിബ് അല്‍ ഷുവൈക്കിലെ എല്ലാ അഴിമതികളും ലംഘനങ്ങളും തുടച്ചു നീക്കാന്‍ മുന്‍സിപാലിറ്റ് നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിന്റൈ ഫലമായി സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്നും ബാച്ചിലേഴ്‌സിനെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു .

സ്വകാര്യ പാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഒരു അഡൈ്വസറി കമ്മറ്റി രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

×