Advertisment

മൂന്നിയൂർ യൂത്ത് കോൺഗ്രസ്‌ പകൽപ്പന്തം പ്രതിഷേധം നടത്തി

New Update

publive-image

മലപ്പുറം: മൂന്നിയൂർ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സർക്കാർ തണലിലെ സിപിഎം- ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ പ്രതിഷേധിച്ചു കൊണ്ട് മൂന്നിയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം ചേറാക്കോടിൽ സംഘടിപ്പിച്ച പകൽപ്പന്തം പ്രതിഷേധം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ മൊയ്‌തീൻ കുട്ടി ഉദ്ഘടാനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ വി അക്ബർ അലി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ സെക്രട്ടറിമാരായ സി കെ ഹരിദാസൻ, സൗക്കത്ത് മുള്ളുങ്ങൽ മണ്ഡലം സെക്രട്ടറി കണകേഷ്,കാദർ കുട്ടി യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജയൻ തച്ചേടത്തിൽ, പ്രസാദ് കുറ്റിയിൽ, സഫീൽ പടിക്കൽ,സനൂഫ് പരാടൻ, അനീഷ് കുന്നുമ്മൽ,നൗഷാദ് എ കെ എന്നിവർ പങ്കെടുക്കുകയും ജിതിൻ പപ്പാനൂർ നന്ദി പറയുകയും ചെയ്തു.

NEWS
Advertisment